Wednesday 24 February, 2010

mlCaptcha - മലയാളം യുണീകോഡ് കാപ്ച

mlCaptcha അഥവാ മലയാളം കാപ്ച, പൂര്‍ണ്ണമായും മലയാളം യുണീകോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാവാചക പരിശോധനാ സംവിധാനമാണിത്.

mlCaptcha നിര്‍മ്മിക്കുന്ന സുരക്ഷാവാചകങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി, വെബ് ഫോമുകളിലും മറ്റുമുള്ള സ്പാമുകളുടെ കടന്നുകയറ്റങ്ങളെ തീര്‍ത്തും പ്രതിരോധിക്കാന്‍ കഴിയും. mlCaptcha യില്‍ അക്കങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ഇംഗ്ലീഷ് Captcha യേക്കാള്‍ സുരക്ഷിതമാണ്. കാരക്റ്റര്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് കാപ്ച സെക്യൂരിറ്റിയെ മറികടക്കാന്‍ കഴിയും, പക്ഷേ mlCaptcha അക്കാര്യത്തില്‍ സുരക്ഷിതമാണ്. മലയാളം അക്ഷരങ്ങളും, മലയാളം യുണീകോഡ് കീബോ‍ഡും അറിയുന്ന ആര്‍ക്കും വളരെ എളുപ്പത്തില്‍ mlCaptcha കൈകാര്യം ചെയ്യാന്‍ കഴിയും.

മലയാളം കാപ്ച എങ്ങിനെ?
---------------------------------------------------------
This script generates images (known as "Captcha") which contain Malayalam characters used for protecting a form from spam bots. By encoding a 'password' inside an image and asking the user to re-enter what they see you can verify the user is a human and not automated software submitting your form.

Download and try out the mlCaptcha with valid and invalid codes to see how it works.


--> മലയാളം കാപ്ച സാമ്പിള്‍
--> mlCaptcha Download: mlCaptcha.v01-0210.zip

-- mlCaptcha.v01-0210
-- mlCaptcha.v01-0210\mlCaptchaSample.php
-- mlCaptcha.v01-0210\mlCaptcha\mlCaptcha_readme.txt
-- mlCaptcha.v01-0210\mlCaptcha\mlCaptcha.php
-- mlCaptcha.v01-0210\mlCaptcha\mlCaptcha.ttf


6 comments:

  1. പരീക്ഷിക്കുന്നുണ്ട്. നന്ദി.

    ReplyDelete
  2. വേർഡ്പ്രസ് പ്ലഗിൻ വേർഷൻ ഉണ്ടോ

    ReplyDelete
  3. മലയാളം കാപ്ച്ച ഇന്റെർനെറ്റ് വെബ് സൈറ്റുകളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഭാഷയ്ക്കു മൊത്തം ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷൻ അതിൽ നിന്നും ഉരുത്തിരിച്ചെടുക്കാം!

    User contributed text conversion!



    ഇതു വായിച്ചുനോക്കുക

    കൂടാതെ
    ഈ ലിങ്കിലെ PDFഫയൽ വായിച്ചുനോക്കുക.


    കാപ്ചയ്ക്കുവേണ്ടി സൈറ്റ് വിസിറ്റർക്കു കൊടുക്കുന്നതു് രണ്ടു വ്യത്യസ്ത വാക്കുകളായിരിക്കണം. ഇതിൽ ഒന്നു് സാധാരണ പോലെ സെക്യൂരിറ്റി ചെക്കു ചെയ്യാൻ. മറ്റേതു് ഏതെങ്കിലും പഴയ ഒരു മലയാളം പുസ്തകത്തിൽ നിന്നും സ്കാൻ ചെയ്തെടുത്ത പേജുകളുടെ ഒരു വാക്കു മാത്രം വലിപ്പത്തിലുള്ള സ്ലൈസുകൾ ആയിരിക്കും.
    (സ്കാൻ ചെയ്ത പേജുകളിൽ നിന്നും ഇത്തരം ഒറ്റവാക്കു സ്ലൈസുകൾ ഉണ്ടാക്കിയെടുക്കുക താരതമ്യേന എളുപ്പമാണു്.)
    ഈ സ്ലൈസുകൾക്ക് ഒരു സീരിയൽ നമ്പറും ഉണ്ടായിരിക്കും.
    ഇതിനുശേഷം ഈ കാപ്ച്ച സർവീസ് പല സൈറ്റുകളിലും സ്ഥാപിക്കുക. ആദ്യത്തെ വാക്ക് വിജയകരമായി പാസ്സ് ചെയ്യുന്ന സന്ദർശകർ ഇൻപുട്ട് ചെയ്ത സ്ലൈസ് വാക്കുകൾ ഒരു ഡാറ്റാബേസിൽ ശേഖരിക്കുക.
    ദിവസം ശരാശരി 1000 സന്ദർശകർ ഈ കാപ്ച്ച ഉപയോഗിക്കുന്നുണ്ടെങ്കിൽ 333 വാക്കുകൾ ഇത്തരത്തിൽ എഡിറ്റബിൾ ടെക്സ്റ്റ് ആക്കി മാറ്റാം. ശേഖരിച്ച വാക്കുകളിൽ തെറ്റുണ്ടാവാനുള്ള സാദ്ധ്യത ഏകദേശമായി വെട്ടിക്കുറച്ചാണു് 333 എന്നു കണക്കാക്കുന്നതു്. നന്നായി നടക്കുന്ന ഒരു സർവീസും ധാരാളം സന്ദർശകർ വന്നുപോകാവുന്ന സൈറ്റുകളും ഉണ്ടായാൽ ഇതിലെത്രയോ ഇരട്ടിയാവും ഡിജിറ്റസ് ചെയ്യാനാവുന്ന വാക്കുകളുടെ എണ്ണം!


    മലയാളം OCR ഇപ്പോഴും തൃപ്തമായ ഒരു നിലയിലേക്കെത്തിച്ചേർന്നിട്ടില്ലാത്തതിനാൽ ഈ സാങ്കേതികത ഉപയോഗിച്ച് വിലപിടിച്ച അനേകം ഗ്രന്ഥങ്ങൾ നമുക്കു് ഡിജിറ്റൈസ് ചെയ്യാനാവും.

    ReplyDelete
  4. യാസിര്‍ ബായ്.. ഡാങ്കു. ഇനിയും വരട്ടെ സംഭാവനകള്‍.! -:)

    ReplyDelete
  5. ഈ സൈറ്റ് സന്ദര്‍ശിച്ചവര്‍ക്കും, മലയാളം കാപ്ച ടെസ്റ്റ് ചെയ്തവര്‍ക്കും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗിലും SMC ഗ്രൂപ്പിലും രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.

    ViswaPrabha | വിശ്വപ്രഭ പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്‍. പക്ഷേ നല്ലൊരു കൂട്ടായ്മയുണ്ടെങ്കിലേ അത് വിജയിക്കുകയുള്ളൂ. താല്പര്യമുള്ളവര്‍ മുന്നോട്ട് വന്ന് ഈയൊരുദ്യമം ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന് കരുതുന്നു.

    റീകാപ്‌ച പറയുന്നു:

    About 200 million CAPTCHAs are solved by humans around the world every day. In each case, roughly ten seconds of human time are being spent. Individually, that's not a lot of time, but in aggregate these little puzzles consume more than 150,000 hours of work each day. What if we could make positive use of this human effort? reCAPTCHA does exactly that by channeling the effort spent solving CAPTCHAs online into "reading" books.

    To archive human knowledge and to make information more accessible to the world, multiple projects are currently digitizing physical books that were written before the computer age. The book pages are being photographically scanned, and then transformed into text using "Optical Character Recognition" (OCR). The transformation into text is useful because scanning a book produces images, which are difficult to store on small devices, expensive to download, and cannot be searched. The problem is that OCR is not perfect.
    Example of OCR errors

    reCAPTCHA improves the process of digitizing books by sending words that cannot be read by computers to the Web in the form of CAPTCHAs for humans to decipher. More specifically, each word that cannot be read correctly by OCR is placed on an image and used as a CAPTCHA. This is possible because most OCR programs alert you when a word cannot be read correctly.

    But if a computer can't read such a CAPTCHA, how does the system know the correct answer to the puzzle? Here's how: Each new word that cannot be read correctly by OCR is given to a user in conjunction with another word for which the answer is already known. The user is then asked to read both words. If they solve the one for which the answer is known, the system assumes their answer is correct for the new one. The system then gives the new image to a number of other people to determine, with higher confidence, whether the original answer was correct.

    ReplyDelete
  6. കൊള്ളാം. കൂട്ടായ്മ രൂപീകരിക്കാൻ താത്പര്യമുണ്ടെങ്കിൽ ഞാനും കൂടാം

    ReplyDelete

mlCaptcha / മലയാളം കാപ്ച